×

സുധീരന്‍ ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി കേസ് നടത്തുന്ന നേതാവ്; സിപിഐ സംഘടന സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി കേസ് നടത്തുന്ന കോണ്‍ഗ്രസ് നേതാവാണ് വിഎം സുധീരനെന്ന് സിപിഐ സംഘടന സുപ്രിം കോടതിയില്‍. കോടതിയുടെ ചെലവില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് സുധീരന്റെ ശ്രമമെന്ന് വൈക്കം ചെത്തുതൊഴിലാളി യൂണിയന്‍ സുപ്രിം കോടതിയില്‍ പറഞ്ഞു. പാതയോര മദ്യശാലാ നിരോധനത്തില്‍ കള്ളുഷാപ്പുകള്‍ക്ക് ഇളവു തേടി സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടെയാണ് യൂണിയന്‍ സുധീരനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. പാതയോര മദ്യശാലകള്‍ തുറക്കുന്നതിനെ വിഎം സുധീരന്‍ എതിര്‍ത്തിരുന്നു.

ചീപ്പ പബ്ലിസിറ്റിക്കു വേണ്ടിയാണ് സുധീരന്‍ കേസ് നടത്തുന്നതെന്ന് യൂണിയനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വികെ ബിജു ആരോപിച്ചു. പബ്ലിസിറ്റി ആണ് ആവശ്യം എങ്കില്‍ പാവങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കണം. അല്ലാതെ കോടതിയെ തെറ്റ് ധരിപ്പിച്ച്‌ കോടതിയുടെ സമയം കളയുക അല്ലെന്ന് യൂണിയന്‍ അഭിഭാഷകന്‍ പറഞ്ഞു.

പാതയോരങ്ങളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ച വിധിയില്‍ നേരത്തെ വരുത്തിയ ഇളവുകള്‍ കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്ന് സുപ്രിം കോടതി വിശദീകരിച്ചു. പാതയോരങ്ങളിലെ മദ്യനിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനമെടുക്കാമെന്നായിരുന്നു ഭേദഗതി.

പാതയോരങ്ങളിലെ മദ്യനിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനമെടുക്കാമെന്നാണ് ഭേദഗതി ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയത്. പട്ടണങ്ങളിലെ പാതയോരങ്ങളില്‍ മദ്യശാല തുറക്കുന്നതിനുള്ള നിയന്ത്രണത്തില്‍ കോടതി നേരത്തെ ഇളവു വരുത്തിയിരുന്നു. പട്ടണം എന്നു സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കാമെന്നാണ് പുതിയ ഉത്തരവില്‍ വിശദീകരിച്ചത്.

പഞ്ചായത്തുകളിലെ മദ്യശാലകളുടെ കാര്യത്തിലും സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ ഭേദഗതി കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്നാണ് സുപ്രിം കോടതി ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വൈക്കം ചെത്തു തൊഴിലാളി യൂണിയനും കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷനുമാണ്, പാതയോര മദ്യശാലാ നിരോധന വിധിയില്‍ വ്യക്തത തേടി സുപ്രിം കോടതിയെ സമീപിച്ചത്. കള്ളുഷാപ്പുകള്‍ക്ക് ഇളവു നല്‍കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top