×

വെള്ളാപ്പള്ളിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്; കോളജ് ഫണ്ട് വകമാറ്റിയ കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: കൊല്ലം എസ്‌എന്‍ കോളജിലെ ഫണ്ട് വകമാറ്റിയ കേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിങ്കില്‍ ബെഞ്ച് ഉത്തരവിട്ടു.

അന്വേഷണം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് നിര്‍ദേശിച്ച കോടതി,വെള്ളാപ്പള്ളിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നിരീക്ഷിച്ചു. കുറ്റം ചെയ്തവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. കൊല്ലം സ്വദേശി സുരേന്ദ്രബാബു നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top