×

വായ്​പ തട്ടിപ്പ്- സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റ്​; അദാനിയുടെ നഷ്​ടം 9,000 കോടി

മുംബൈ: ഗൗദം അദാനിക്കെതിരായ സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റില്‍ അദാനി ഗ്രൂപ്പിന്​ നഷ്​ടമായത്​ 9000 കോടി രൂപ. ട്വീറ്റ്​ പുറത്ത്​ വന്നതിന്​ പിന്നാലെ ഒാഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്​ വന്‍ നഷ്​ടം നേരിടുകയായിരുന്നു. അദാനി 72,000 കോടിയുടെ വായ്​പ തട്ടിപ്പ്​ നടത്തിയിട്ടുണ്ടെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്​. ഇത്​ പുറത്ത്​ വന്നയുടന്‍ വിപണിയില്‍ അദാനിയുടെ കമ്ബനികളുടെ ഒാഹരി വില ഇടിയുകയായിരുന്നു.

അദാനി ട്രാന്‍സ്​മിഷന്‍ ഫെല്ലി​​െന്‍റ ഒാഹരി വില 7.72 ശതമാനം ഇടിഞ്ഞു. അദാനി എന്‍റര്‍പ്രൈസ്​ 7.24 ശതമാനം ​നഷ്​ടം രേഖപ്പെടുത്തി. അദാനി പോര്‍ട്​സ്​, അദാനി പവര്‍ എന്നിവ യഥാക്രമം 6.53, 6.6 ശതമാനം നഷ്​ടമാണ്​ രേഖപ്പെടുത്തിയത്​. എല്ലാ കമ്ബനികളുടെയും നഷ്​ടം കൂടി ചേരു​േമ്ബാള്‍ വിപണിയിലെ മൂലധനത്തില്‍ അദാനിക്ക്​ ഏകദേശം 9,300 കോടി രൂപയാണ്​ ഒരു ദിവസം നഷ്​ടമായത്​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top