×

വാട്‌സാപ്പിലൂടെ; സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇന്ന് നടക്കാനിരുന്ന അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. വാട്‌സാപ്പിലൂടെ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഡൽഹിയിലെ റോഹ്​നി ഏരിയയിൽ നിന്നാണ്​ ചോദ്യപേപ്പറിന്റെ കോപ്പി വാട്ട്​സാപ്പിലൂടെ പ്രചരിച്ചതെന്നാണ്​ വിവരം. ഇതിനെ തുടർന്ന് പരീക്ഷ റദ്ദാക്കാനും സാധ്യതയുണ്ട്.

ഇന്ന് രാവിലെ 10.30നായിരുന്നു പന്ത്രണ്ടാം ക്ലാസ്സ് അക്കൗണ്ടന്‍സി പരീക്ഷ. ഈ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണവുമായി ചില വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു. വാട്‌സാപ്പിലൂടെ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ ലഭിച്ചതായി രക്ഷിതാക്കള്‍ പരാതി നല്‍കി.

അതേസമയം ചോദ്യപേപ്പർ ചോർന്നതായി ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു.

കെമിസ്ട്രി ചോദ്യപേപ്പര്‍ ചോര്‍ന്നതായും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായാണ് സംശയം. രണ്ടാം സെറ്റിലെ ചോദ്യപേപ്പറുമായി യോജിക്കുന്നവയാണു പുറത്തുവന്നിരിക്കുന്നത്. വാട്സാപ്പിലൂടെ പ്രചരിച്ച ചോദ്യപേപ്പറിന്റെ പകർപ്പു മന്ത്രിക്കും ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണു ചോർച്ച കണ്ടെത്തിയത്. ബുധനാഴ്ച മുതൽതന്നെ ചോദ്യപേപ്പറുകളുടെ പകർപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top