×

റോഡില്‍ വീണ ദമ്ബതികളുടെയും കുഞ്ഞുങ്ങളുടെയും മേല്‍ കെഎസ്‌ആര്‍ടിസി കയറി മൂന്നു മരണം;

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ ദമ്ബതികളും കുട്ടിയും മരിച്ചു. കാറിടിച്ച്‌ റോഡിലേക്ക് മറിഞ്ഞുവീണ ദമ്ബതികളുടേയും കുഞ്ഞുങ്ങളുടേയും മേല്‍ കെ.എസ്.ആര്‍.ടി ബസ് കയറയുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ദമ്ബതികളും രണ്ടു മക്കളും സഞ്ചരിച്ച സ്കൂട്ടറില്‍ കാര്‍ ഇടിച്ചതോടെ ആഘാതത്തില്‍ സ്കൂട്ടര്‍ മറിയുകയും ഇവര്‍ റോഡിലേക്ക് വീഴുകയുമായിരുന്നു. സമീപത്തുകൂടെ വന്ന ബസ് ഇവരുടെ മേല്‍ പാഞ്ഞുകയറിയാണ് ദാരുണമായ അപകടം ഉണ്ടായത്.

ഉച്ചക്ക് രണ്ടരയോടെ കൊല്ലം തിരുമുക്കിലാണ് സംഭവം. ചാത്തന്നൂര്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ചാത്തന്നൂര്‍ ഏറം കൊല്ലന്റഴികത്ത് ഷിബു (35), ഭാര്യ സിജി (30), മകന്‍ അനന്ദു (10) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top