×

രിശോധനയുടെ പേരില്‍ പൊലീസ് കാട്ടിയ വീഴ്ചയാണ് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടകാരണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്;

ആലപ്പുഴ: വെള്ളിത്തിരയില്‍ കണ്ടിട്ടുള്ള ദൃശ്യങ്ങള്‍ പോലെയായിരുന്നു കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിക്ക് സമീപം നടന്ന അപകടം. കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് പൊലീസ് ജീപ്പില്‍ പിന്‍തുടര്‍ന്ന് എ.എസ് കനാലിന് സമീപം കുറുകെ നിര്‍ത്തി. ജീപ്പില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബൈക്ക് ബ്രേക്കിട്ടതോടെ പിന്നില്‍ മറ്റൊരു ബൈക്ക് വന്നിടിച്ചു. പിന്നില്‍ ഇടിച്ച ബൈക്കിലെ യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. ബൈക്കില്‍ യാത്ര ചെയത് നാലംഗ കുടുംബം ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലും. മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡില്‍ പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ ബിച്ചു(24)വാണ് മരിച്ചത്. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡില്‍ കൂത്തക്കര വീട്ടില്‍ ഷേബു (40), ഭാര്യ സുമി (35), മക്കളായ ഹര്‍ഷ (10), ശ്രീലക്ഷ്മി (ഒന്നര) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

പൊലീസ് പിന്നാലെ എത്തി ജീപ്പ് കുറുകെയിട്ടതിനാലാണ് ഇത്രയും വലിയൊരപകടം നടന്നതെന്ന് ആരോപിച്ച്‌ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ പൊലീസിന്റെ ഭാഗത്താണ് വീഴ്ചയെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ആലപ്പുഴ എസ്പി ക്ക് കൈമാറിയിട്ടുണ്ട്. ഇതോടെ മാരാരിക്കുളം പൊലീസ് കൂടുതല്‍ വെട്ടിലേക്ക് വീഴുകയാണ്. ഹൈവേ പട്രോളിങ്ങിനുണ്ടായിരുന്ന എസ്.ഐയ്ക്ക സസ്പെന്‍ഷന്‍ ഉറപ്പായി. ആലപ്പുഴ ഡി.വൈ.എസ്പിക്കാണ് അന്വഷണ ചുമതല. മറ്റു പൊലീസുകാരുടെ മൊഴിയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഡി.വൈ.എസ്പിയുടെ നേതൃത്വത്തില്‍ പരിശോധിക്കും.

ഞായറാഴ്ച പുലര്‍ച്ചേ ഒന്നരയോടെ കഞ്ഞിക്കുഴി ജങ്ഷന് വടക്ക് എ.എസ്.കനാല്‍ തീരത്താണ് അപകടം. ബിച്ചു ഇലക്‌ട്രീഷ്യനാണ്. പുത്തനമ്ബലത്തുള്ള അമ്മവീട്ടിലാണ് താമസം. പാതിരപ്പള്ളി പാട്ടുകളം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് പുത്തനമ്ബലത്തിലേക്ക് മടങ്ങുംവഴിയാണ് അപകടം. ഷേബുവും കുടുംബവും കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ചിക്കരവഴിപാടിന് ഇരിക്കുന്ന ബന്ധുവിന്റെ കുട്ടിയെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഹൈവേ പൊലീസ് കൈകാണിച്ചെന്നും നിര്‍ത്താതെ വന്നപ്പോള്‍ വാഹനം വന്ന് കുറുകേയിട്ട് നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ ബൈക്ക് സൈഡിലേക്ക് ഒതുക്കുന്നതിനിടയില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയുമായിരുന്നുവെന്നാണ് ഷേബുവിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍, മാരാരിക്കുളം പൊലീസ് ഇത് നിഷേധിച്ചിരുന്നു. ബൈക്കുകള്‍ തമ്മില്‍ കൂടിയിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഈ വാദം പൊളിയുന്ന തരത്തിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അപകടത്തില്‍ പരിക്കേറ്റ ഷേബുവും ഭാര്യയും മക്കളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരായ നാലുപേരും തീവ്രപരിചരണ വിഭാഗത്തിലാണ്. ബിച്ചു സംഭവസ്ഥലത്തുതന്നെ മരിച്ചു.
പൊലീസ് ജീപ്പ് കുറുകെ നിര്‍ത്തിയതിനെ തുടര്‍ന്നു ദമ്ബതികളുടെ ബൈക്കിലിടിച്ചാണ് വിച്ചു മരിച്ചത്. മുന്നില്‍ നിര്‍ത്തിയ പൊലീസ് ജീപ്പ്കണ്ട് ഷേബുസഞ്ചരിച്ച ബൈക്ക് പെട്ടന്നു നിര്‍ത്തുകയായിരുന്നു. വേഗത്തിലെത്തിയ ബിച്ചുവിന്റെ ബൈക്ക് ഷേബുവിന്റെ ബൈക്കിനു പിന്നിലേക്ക് ഇടിച്ചുകയറി.

വിച്ചുവിന്റെ ബൈക്കിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഷേബുവിന്റെ ബൈക്കിനു പിന്നിലെ കാല്‍വയ്ക്കുന്ന ഭാഗം പൂര്‍ണമായും ഉള്ളിലേക്ക് വളഞ്ഞുകയറി. പിറകിലേക്ക് അതിശക്തിയോടെ ബൈക്ക് ഇടിച്ചുകയറിയതിനാല്‍ പിന്നിലിരുന്ന ഷേബുവിന്റെ ഭാര്യ സുമിക്കാണു ഗുരുതരമായി പരുക്കേറ്റത്. സുമിയുടെ കാലുകള്‍ ഒടിഞ്ഞു. വാരിയെല്ലുകള്‍ തകരുകയും ചെയ്തു.കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഷേബുവിന്റെ ബന്ധുവിന്റെ മകന്‍ ചിക്കര ഇരിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛന്‍ എറണാകുളത്തായതിനാല്‍ ഷേബുവും കുടുംബവും അര്‍ധരാത്രിവരെ കുട്ടിക്കൊപ്പം ചെലവഴിക്കുകയായിരുന്നു. തുടര്‍ന്നു ബൈക്കില്‍ വീട്ടിലേക്കു മടങ്ങുമ്ബോഴാണ് അപകടം നടന്നത്.

എസ്‌എന്‍ കോളജിനു മുന്നില്‍ പരിശോധന നടത്തിയ പൊലീസ് സംഘം കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോരുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംശയം തോന്നിയ പൊലീസ് ഇവരെ പിന്തുടരുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് ദമ്ബതികളെ പൊലീസ് ജീപ്പില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തു.

പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.ദമ്ബതികളും മക്കളും അത്യാസന്ന വിഭാഗത്തില്‍തന്നെയാണുള്ളത്. ഇവരില്‍ സുമിയുടെ നില ഗുരുതരമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top