×

രാഷ്ട്രീയത്തില്‍ എന്തുപറ്റിയാലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ല; ബിജെപിയിലേക്ക് ക്ഷണം കിട്ടിയെന്ന് പറഞ്ഞത് രാഷ്ട്രീയ ധാര്‍മികത കൊണ്ടും

കണ്ണൂര്‍: രാഷ്ട്രീയത്തില്‍ എന്തുപറ്റിയാലും താന്‍ ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയെന്നും സുധാകരന്‍ ആരോപിച്ചു. കേരളത്തില്‍ ന്യൂനപക്ഷ ആക്രമണം നടത്തുന്നത് സിപിഎമ്മാണ്. ഉത്തരേന്ത്യയില്‍ ബിജെപി നടത്തുന്നതിന് സമാനമാണ് സിപിഎമ്മിന്റേയും ന്യൂനപക്ഷ ആക്രമണങ്ങള്‍. തലശ്ശേരി കലാപത്തില്‍ അന്വേഷണം നടത്തിയാല്‍ ഇത് തെളിയുമെന്നും സുധാകരന്‍ പറഞ്ഞു. തന്നെ ബിജെപിക്കാരനാക്കുന്ന വിവാദം ഇനിയെങ്കിലും അവസാനിപ്പിക്കണം. ബിജെപിയില്‍ നിന്ന് ക്ഷണം കിട്ടിയത് വെളിപ്പെടുത്തിയത് രാഷ്ട്രീയ ധാര്‍മികതയുള്ളതു കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top