×

രക്ഷിച്ചത്‌ യുവാവ്‌; കമ്പി തുളഞ്ഞത്‌ കണ്ട്‌ ചിലര്‍ക്ക്‌ ഭയം;

ഉല്ലാസും സുഹൃത്തും എയര്‍പോര്‍ട്ടിലേക്ക് കാറില്‍ പോവുകയായിരുന്നു. സഹോദരനെ കൂട്ടാനായിരുന്നു പോയത്. ഇതിനിടയില്‍ ലോറിയുമായി കാറ് കൂട്ടിയിടിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ കൂട്ടുകാരന്‍ മരിച്ചു. എന്നാല്‍ കാറില്‍ സ്ഥാപിച്ചിരുന്ന ഹെഡ് റെസ്റ്റര്‍ ഉല്ലാസിന്റെ നെറ്റിയില്‍ തുളച്ച് കയറുകയായിരുന്നു.

എന്തായാലും നാല് മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയക്കൊടുവില്‍ സ്റ്റീല്‍ കമ്പി എടുത്ത് മാറ്റി. കോഴിക്കോട് ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ഓപ്പേഷന്‍ നടന്നത്. എന്തായാലും കണ്ണിന് കുഴപ്പമില്ലെന്നറിഞ്ഞതില്‍ ഉല്ലാസിന് സന്തോഷം. താന്‍ രക്ഷപെടുമെന്ന് കരുതിയില്ലെന്ന് ഈ കണ്ണൂര്‍ സ്വദേശി പറയുന്നു.

അപകടത്തില്‍പ്പെട്ട് കിടന്നപ്പോള്‍ പലരും പേടി കൊണ്ട് പിന്മാറിയെന്നും ഒരു യുവാവാണ് തന്നെ ആശുപത്രിയിലെത്തിച്ചതെന്നും ഉല്ലാസ് പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top