×

മാണി എല്‍ഡിഎഫില്‍ എത്തിയാല്‍ സിപിഐ ആ മുന്നണിയില്‍ ഉണ്ടാകില്ല: ബിനോയ് വിശ്വം

എല്‍ഡിഎഫിനെക്കാണിച്ച്‌ യുഡിഎഫിനോടും വിലപേശുകയാണെന്നും

കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടേത് അവസരവാദ രാഷ്ട്രീയമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് സിപിഐയെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ബിനോയ് വിശ്വം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. മാണി എല്‍ഡിഎഫില്‍ എത്തില്ലെന്ന് ഉറപ്പാണെന്നും ഇനി എത്തിയാല്‍ സിപിഐ ആ മുന്നണിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാണി എല്‍ഡിഎഫിനെക്കാണിച്ച്‌ യുഡിഎഫിനോടും യുഡിഎഫിനെ കാണിച്ച്‌ എല്‍ഡിഎഫിനോടും വിലപേശുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ച്‌ വ്യക്തമാക്കുമെന്ന് കെ.എം മാണി പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

എല്‍ഡിഎഫിലേക്കുള്ള കെ.എം മാണിയുടെ പ്രവേശനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് സിപിഐയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിരവധി തവണ മാണിക്കെതിരെ പരസ്യമായി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച്‌ രംഗത്ത് വന്നിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top