×

മലയാറ്റൂര്‍ പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു

കൊച്ചി: മലയാറ്റൂര്‍ പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു. ഫാദര്‍ സേവ്യര്‍ തേലക്കാടാണ് കൊല്ലപ്പെട്ടത്. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശിയാണ് കുത്തേറ്റ് മരിച്ചത്

കപ്യാറായ ജോണിയും വൈദികനും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണം. മോശം പെരുമാറ്റത്തിന്റെ ഭാഗമായി കപ്യാരെ മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതാണ് കൊലപാതകത്തിന് ഇടയാക്കിയത്. കുത്തേറ്റ വൈദികനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം കപ്യാര്‍ ഒളിവിലാണ്. ഇയാള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top