×

ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; ബസിലുണ്ടായിരുന്ന റോഷി ആഗസ്റ്റിന്‍ എംഎല്‍എക്ക് പരിക്ക്;

കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂര്‍ തട്ടത്തുമലയ്ക്കു സമീപം സമീപം കെ.എസ്.ആര്‍.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ ബസ് യാത്രികരായ റോഷി ആഗസ്റ്റിന്‍ എംഎല്‍എ ഉള്‍പ്പെടെ 5 പേര്‍ക്കു പരിക്കേറ്റു.

എംഎ‍ല്‍എയെ കൂടാതെ പരിക്കേറ്റ മറ്റുള്ളവരെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബിജുകുമാര്‍ (50), സിയാദ് (55), ആന്റണി (64), ബേസിന്‍ (29), ടോം (20), ലൈജുവര്‍ഗീസ് (40), ജോര്‍ജ് (55), സൂസി തോമസ് (55),വിജയന്‍ (35),മുഹമ്മദ് റഷീദ് (54), അനീഷ് (38), ശെല്‍വരാജ് (54). മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയവര്‍: അജീഷ് (28), മുഹമ്മദ് (47), ജയിംസ്ജോസ് (50), ഷംസുദ്ദീന്‍ (53) എന്നിവരാണ് പരിക്കേറ്റവര്‍.

റോഷി ആഗസ്റ്റിന്‍ എംഎല്‍എ വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തിരുവനന്തപുരത്തേക്കു പോയി. ഇന്നു പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ബസ്സിന്റെ മുന്‍ഭാഗത്തെ സീറ്റിലിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരിക്ക് സാരമല്ല. നിയമസഭയില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു റോഷി ആഗസ്റ്റിന്‍ എംഎല്‍എ.

തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസ് തടിലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. അതിനിടെ ലോറിയില്‍ ഇടിച്ച ബസ് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മറ്റൊരു സൂപ്പര്‍ ഫാസ്റ്റുമായും കൂട്ടിമുട്ടി. തൃശൂരില്‍ നിന്ന് വന്ന ബസിലെ യാത്രക്കാരനായിരുന്നു എംഎ‍ല്‍എ. നാട്ടുകാരും കിളിമാനൂര്‍ പൊലീസും ചേര്‍ന്ന് പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലും നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top