×

പ്രിയങ്ക നായര്‍ ഫോട്ടോഷൂട്ട് വൈറല്‍ (വീഡിയോ)

തമിഴിലും മലയാളത്തിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക നായര്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. മലയാളത്തില്‍ സുഖമാണോ ദാവിദേ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

അതേസമയം തമിഴില്‍ നടി ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. തിയോര്‍ക്ക് അഞ്ചല്‍ എന്നാണ് സിനിമയുടെ പേര്. ഐടി രംഗത്തെ കഥാപാത്രവുമായാണ് പ്രിയങ്ക ചിത്രത്തില്‍ എത്തുന്നത്.

തമിഴില്‍ അവാര്‍ഡ് നേടിയ വെയിലിനു ശേഷം കാത്തിരുന്ന പ്രേക്ഷകര്‍ക്കായി മികവുറ്റ കഥാപാത്രമാണ് പ്രിയങ്കയ്ക്ക് തിയോര്‍ക്ക് അഞ്ചലില്‍ ലഭിച്ചിരിക്കുന്നത്. നവീന്‍ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഗിന്നസ് ഫിലിംസിന്റെ ബാനറില്‍ ശ്രീധര്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

priyanka-nair-photoshoot-8

ത്രില്ലര്‍ മൂവിയായ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു തന്നെ തമിഴ് സിനിമ ലോകത്തു നിന്നു വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ആവേശകരമായ പ്രതികരണമാണ് പ്രേക്ഷക സമൂഹത്തില്‍ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു പ്രിയങ്ക പറഞ്ഞു. എംജിആറിന്റെ കൊച്ചുമകനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ യുവ സംവിധായകന്‍ ജോഷി ജോ!ണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോട്ടയം അച്ചായത്തിയായിയാണ് പ്രിയങ്ക എത്തുന്നത്.

priyanka-nair-photoshoot-7

priyanka-nair-photoshoot-5

priyanka-nair-photoshoot-4

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top