×

പ്രശ്‌നം പഹിരരിച്ചില്ലെങ്കില്‍ ലോങ് മാര്‍ച്ച് നടത്തും: വയല്‍ക്കിളികള്‍

നിശ്ചിത സയമത്തിനുള്ളില്‍ കീഴാറ്റൂരിലെ ബൈപ്പാസ് വിഷയം പരിഹരിച്ചില്ലെങ്കില്‍ തലസ്ഥാനത്തേക്ക് ലോങ്മാര്‍ച്ച് നടത്തുന്ന കാര്യം പരിഗണനനയിലുണ്ടെന്ന് വയല്‍ക്കിളികള്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വയല്‍ക്കിളികളുടെ സമരം ആരും ഹൈജാക്ക് ചെയ്തിട്ടില്ലെന്ന് സമര സമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ വ്യക്തമാക്കി.

അതേസമയം, പ്രശ്‌ന പരിഹാരത്തിന് സാവകാശം നല്‍കുമെന്നും ഈ സമയ പരിധിക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ട് വന്നാല്‍ അതിനോട് വയല്‍ക്കിളികള്‍ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കീഴാറ്റൂരിലെ സമരത്തിനു പിന്തുണയുമായി നന്ദിഗ്രാമിലെ കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വയലില്‍ പന്തല്‍ കെട്ടി സമരം ചെയ്യുന്നതിനു പകരം പൊതുജനങ്ങളിലേക്കു സമരം എത്തിക്കുമെന്നും നിലനില്‍പ്പിന്റെ വിഷയമായതിനാല്‍ ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top