×

നിഷയെ കയറി പിടുത്തം- ജോസ്‌ കെ മാണി മറുപടി പറയണം- ഷോണ്‍ ജോര്‍ജ്ജ്‌

കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച്‌ തന്നെ അപമാനിച്ചിട്ടുണ്ടെന്ന ജോസ് കെ. മാണിയുടെ ഭാര്യയുടെ ആരോപണത്തില്‍ പ്രതികരിച്ച്‌  ഷോണ്‍ ജോര്‍ജ്ജ് രംഗത്ത്.

ആ സ്ത്രീ പറഞ്ഞ കാര്യം ശരിയാണെങ്കില്‍ എം.പിയായ ജോസ്.കെ മാണി എന്ത് നടപടിയാണ് സ്വന്തം ഭാര്യയുടെ പരാതിയില്‍ സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

എം.പിയുടെ ഭാര്യ പറഞ്ഞ കഥയിലെ വില്ലന്‍ ഞാനല്ല. എന്നാല്‍ എന്നെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിനാല്‍ ആരാണ് വില്ലന്നെന്ന് അവരെ കൊണ്ട് പറയിപ്പിക്കും. ഷോണ്‍ വ്യക്തമാക്കി.

എന്റെ ഭാര്യക്കായിരുന്നു ആ ഗതിയെങ്കില്‍ ഞാന്‍ വെറുതെ വിടില്ല, വിമാനം പിടിച്ച്‌ പോയാലും ശക്തമായി പ്രതികരിച്ചതിന് ശേഷമാണ് വീട്ടില്‍ പോവുകയെന്നും അദ്ദേഹം തുറന്നടിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top