×

നയന്‍താര വിവാഹിതയാകുന്നു;വരന്‍ നിങ്ങള്‍ക്ക്‌ അറിയാം

തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വാര്‍ത്ത ഔദ്യോഗികമായി തന്നെ പുറത്ത് വന്നു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും പ്രണയത്തിലാണെന്ന് പരസ്യമായ രഹസ്യമായിരുന്നു. ഇപ്പോള്‍ നയന്‍താര തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രതിശ്രുത വരനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

Image result for nayanthara

ഇരുവരും ഒന്നിച്ചുള്ള യാത്രകളും അതിനിടെ എടുക്കുന്ന ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ താരങ്ങളുടെ ബന്ധത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി. നയന്‍സിന്റെ പേരില്‍ പലപ്പോഴും ഗോസിപ്പുകള്‍ വരാറുണ്ടായിരുന്നെങ്കിലും ഇത് അതുപോലെ ആയിരുന്നില്ല. തമിഴ് സിനിമാലോകത്ത് അടുത്ത് തന്നെ വിവാഹമുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അത് നയന്‍സും വിഘ്‌നേശുമാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോള്‍ അത് നടക്കാറായി എന്നുള്ള സൂചന നയന്‍സ് തന്നെ തന്നിരിക്കുകയാണ്.

Related image

Image result for vignesh shivan nayanthara

 

Image result for vignesh shivan nayanthara

ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും കഴിക്കാന്‍ പോവുകയാണെന്നുമായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ നയന്‍സ് വിഘ്‌നേശിനെ കാമുകനെന്നോ സുഹൃത്തെന്നോ വിളിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. അതിന് പകരം പ്രതിശ്രുത വരന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതിനാല്‍ ഇരുവരുടെയും വിവാഹം ഉടനടി നടക്കുമെന്നുള്ള സൂചനയാണ് നല്‍കുന്നത്. ചിലപ്പോള്‍ ഈ വര്‍ഷം തന്നെ ആരാധകര്‍ ഏറെ കാലമായി കാത്തിരിക്കുന്ന ആ സന്തോഷകാര്യം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top