×

ത്രിപുരയുടേത് വിപ്ലവകരമായ വിജയം; മേഘാലയയും പിടിക്കും- രാം മാധവ്

അഗര്‍ത്തല: ത്രിപുരയിലെ മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച്‌ ബിജെപി നേതാവ് രാം മാധവ്. ഇത് വിപ്ലവകരമായ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും രാം മാധവ് പറഞ്ഞു. അഗര്‍ത്തലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

25 വര്‍ഷത്തെ തുടര്‍ച്ചയായുള്ള സിപിഎം ഭരണത്തിന് വിരാമമിട്ടാണ് ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക് അടുക്കുന്നത്.വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്ബോള്‍ 42 സീറ്റിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. ലീഡ് നില കേവല ഭൂരിപക്ഷവും കടന്ന് ബഹുദൂരം മുന്നിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം നേരിട്ട് നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു ത്രിപുരയിലേത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top