×

ടിപി കുലംകുത്തിയാണെന്ന പിണറായി വാദം പ്രത്യേക സാഹചര്യത്തില്‍, നിലപാടു തിരുത്തിയാല്‍ രമയ്ക്കു സിപിഎമ്മിലേക്കു സ്വാഗതമെന്നും പി.മോഹനന്‍

കോഴിക്കോട്: ആര്‍എംപി നേതാവ് കെ.കെ രമയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്ത് സിപിഎം രംഗത്ത്. നിലപാട് തിരുത്തി പാര്‍ട്ടിയുടെ നയങ്ങളുമായി യോജിക്കാന്‍ തയാറാണെങ്കില്‍ കെ.കെ രമയേയും പാര്‍ട്ടിയിലേയ്ക്കു സ്വാഗതം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.

ടിപി കുലംകുത്തിയാണെന്ന പിണറായി വിജയന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തില്‍ നിന്നുണ്ടായതാണെന്നും വ്യക്തമാക്കിക്കൊണ്ട് ടിപിയെ പുകഴ്ത്തിയതിനു പിന്നാലെയാണ് രമയെ പാര്‍ട്ടിയിലേക്ക് സിപിഎം സ്വാഗതം ചെയ്തിരിക്കുന്നത്. ടിപിയെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനു ദൂതന്മാര്‍ മുഖേന ശ്രമം നടത്തിയിരുന്നുവെന്നും മോഹനന്‍ വെളിപ്പെടുത്തല്‍ നടത്തി.

ടിപി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്നും സിപിഎമ്മിനോട് അടുക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ആര്‍എംപിയെ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കണമെന്നും ആഗ്രഹിച്ചിരുന്നില്ലെന്നും, നിലവില്‍ ആര്‍എംപി കെ.കെ രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും കോടിയേരി ആരോപിച്ചിരുന്നൂ. സിപിഎമ്മിലേക്ക് മടങ്ങാന്‍ ടിപി ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണു കൊലപ്പെടുത്തിയതെന്ന് രമ തിരിച്ചടിച്ചിരുന്നു. ആര്‍എംപിയില്‍ നിന്ന് അണികളെ കൊഴിക്കാനുള്ള സിപിഎം തന്ത്രമായാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top