×

ബിജെപിയുടെ തേരോട്ടം ചെങ്ങന്നൂരില്‍ നടക്കുമോ.. ?

തിരുവനന്തപുരം: കാല്‍നൂറ്റാണ്ട് നീണ്ട ത്രിപുര ഭരണം കൂടി അവസാനിച്ചതോടെ രാജ്യത്ത് ഇനി ഇടതുപക്ഷം അധികാരത്തിലുള്ള ഏക സംസ്ഥാനം കേരളമായി ചുരുങ്ങി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലുമൊക്കെ ത്രിപുര ഇലക്ഷന്റെ സ്വാധീനം ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. പാര്‍ട്ടി കരുത്തു വര്‍ധിപ്പിച്ചപ്പോഴും പഴയ ബഹുജനാടിത്തറ ഇപ്പോഴും കൂടെയുണ്ടോ എന്നതാണ് കേരളത്തിലെ സിപിഐഎം തെളിയിക്കേണ്ട വെല്ലുവളി.

ചൂണ്ടിക്കാണിക്കാനുണ്ടായിരുന്ന അവസാന പ്രതീക്ഷകളില്‍ രണ്ടിലൊന്നു കൂടി അവസാനിക്കപ്പെട്ടതോടെ ഇനി സിപിഐഎം കേരളത്തിലേക്ക് മാത്രം ഉറ്റുനോക്കപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഇനിമുതല്‍ പാര്‍ട്ടിയുടെ കേരളാഘടകം ഏറ്റെടുക്കേണ്ടി വരുന്ന അധിക ഭാരം ചെറുതല്ല. കേരളത്തിന്റെ അതേസാമൂഹിക സാഹചര്യങ്ങള്‍ നിലനിന്നിരുന്ന ത്രിപുര ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണശാല കൂടിയായിരുന്നു. കേരളം പിടിക്കാനുള്ള തന്ത്രങ്ങള്‍ കൂടിയാണ് ത്രിപുരയിലും ബിജെപി നേതൃത്വം പരീക്ഷിച്ചത്. ഇടതുസ്വാധീന മേഖലയില്‍ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാനാകില്ല എന്ന സിപിഐഎം പ്രതീക്ഷക്കേറ്റ തിരിച്ചടി കൂടിയാണ് ആദ്യമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി പരാജയപ്പെട്ടതോടെ ത്രിപുരയില്‍ തെളിഞ്ഞത്.

ത്രിപുരയില്‍ അവസാന നിമിഷം വരെ തങ്ങള്‍ പരാജയപ്പെടുമെന്ന് സിപിഐഎം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത. അത്രമേല്‍ ആത്മവിശ്വാസത്തിലായിരുന്നു സംസ്ഥാന ഘടകവും കേന്ദ്രനേതൃത്വവും. ബംഗാളിലും സ്ഥിതി മറിച്ചായിരുന്നില്ല. സുശക്തമായിരുന്ന സംഘടനാസംവിധാനം പൊളിഞ്ഞിളകാന്‍ വേണ്ടി വന്നത് ചുരുങ്ങിയ നാളുകള്‍ മാത്രമായിരുന്നു എന്നതും ശ്രദ്ധേയം. പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കി സംഘടന ശക്തമാക്കി മുന്നേറുന്ന കേരളനേതൃത്വം ഭരണത്തുടര്‍ച്ച തന്നെയാണ് പ്രതീക്ഷ വെയ്ക്കുന്നത്. പാര്‍ട്ടി കരുത്താര്‍ജിച്ചപ്പോഴും പഴയ ബഹുജനാടിത്തറ സിപിഐഎമ്മിനൊപ്പം ഇപ്പോഴും കൂടെയുണ്ടോ എന്നത് ഇനി വരുന്ന തെരഞ്ഞെടുപ്പ് തെളിയിക്കേണ്ട കാര്യമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top