×

ചെങ്ങന്നൂരില്‍ വിമതനായി മത്സരിക്കാന്‍ വിശ്വകര്‍മ്മ നേതാവായ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ ബിജെപിക്ക് ഭീഷണിയായി സംസ്ഥാന നേതാവെിന്റെ വിമത നീക്കം. വിശ്വകര്‍മ സമുദായ നേതാവും ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ വി.രാജേന്ദ്രനാണ് വിമത നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇദ്ദേഹത്തിന്റെ നൂറനാട് പറയങ്കുളത്തെ വീട്ടില്‍ ചേര്‍ന്ന അഖില ഭാരത വിശ്വകര്‍മ മഹാസഭ നേതാക്കളുടെ യോഗം ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും.

മൂന്നു മുന്നണികളിലും പെടാത്ത ചില രാഷ്ട്രീയ കക്ഷികളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് സംഘടനയുടെ നേതാക്കള്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ ഒന്നിന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പുനലൂരില്‍ വിശ്വകര്‍മ സമുദായാംഗമായ സുഗതന്റെ ആത്മഹത്യയില്‍ ബിജെപി പ്രതിഷേധിക്കാത്തതാണ് വി.രാജേന്ദ്രനെ വിമത നീക്കത്തിന് പ്രേരിപ്പിച്ചത് എന്നറിയുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top