×

ചീനവല റസ്‌റ്റോറന്റില്‍ കയറിയാല്‍ ചീട്ടുകീറും!; ചെമ്പല്ലി പൊരിച്ചതിന് മാത്രം 2228 രൂപ

വമ്പന്‍ പരസ്യത്തോടെ ആരംഭിച്ച ഹോട്ടലിനെക്കുറിച്ച് മുമ്പും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നിരുന്നു

ഇടപ്പള്ളിയില്‍ ഉള്ള ചീനവല എന്ന ഹോട്ടലില്‍ കയറുന്നവരുടെ ശ്രദ്ധയ്ക്ക്. മീന്‍ വാങ്ങുമ്പോള്‍ വില ആദ്യം ഒന്നു അന്വേഷിക്കുന്നത് നന്നായിരിക്കും അല്ലെങ്കില്‍ വീടിന്റെ ആധാരവും കയ്യില്‍ കരുതുക. ഇന്ന് ഞാന്‍ അവിടെ ഒന്ന് കയറി കഷ്ടകാലത്തിന് 1.2 കിലോ തൂക്കം വരുന്ന ചെമ്പല്ലി എന്ന മീന്‍ ഗ്രില്ലില്‍ വച്ചു വേവിക്കാന്‍ ഓര്‍ഡര്‍ കൊടുത്തു. സംഭവം പുതിയപെണ്ണിനെ കൊണ്ടു വരുന്ന പോലെ മേശപ്പുറത്ത് എത്തി..
അത്ര ഫ്രഷും അല്ല … ബില്ല് വന്നപ്പോള്‍ അറിയാതെ ദൈവത്തെ വിളിച്ചു പോയി. മീന്‍ മാത്രം വില 2228.60 രൂപ… അതായത് 1013ഗ്രാം X 2.20 = 2228.60.
അതും ചെമ്പല്ലി എന്ന മീനിന് മാര്‍ക്കറ്റില്‍ 400 രൂപ മാത്രം വിലയുള്ളപ്പോള്‍…
ഈ മീനാണ് ഒന്നു ചാര്‍കോളില്‍ വെച്ചു വേവിച്ചു തന്നതിന് ആ തന്തക്കു പിറകത്തവര്‍ രണ്ടായിരം രൂപ എടുത്തത്….
പിന്നെ പലരോടും പറഞ്ഞപ്പോള്‍ അവിടെ കയറിയ പലര്‍ക്കും ഈ ചതി പറ്റിയത്…..
സപ്ലയറോട് വിവരം പറഞ്ഞപ്പോള്‍ കാണാതെ പഠിച്ചു വെച്ച പോലെ.. കുറച്ചു വിവരണങ്ങള്‍….
അതു കൊണ്ടു അവിടെ കയറുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

കൊച്ചി ഇടപ്പള്ളിയിലെ ചീനവല ഹോട്ടലിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റാണിത്. മാര്‍ക്കറ്റില്‍ നാനൂറ് രൂപ വില വരുന്ന ഒരു കിലോ ചെമ്പല്ലി പൊരിച്ചെടുത്തപ്പോള്‍ 2228 രൂപ 60 പൈസ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഹോട്ടലില്‍ എത്തിയ വ്യക്തിയാണ് സമൂഹമാധ്യമങ്ങളില്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top