×

കോഴിക്കാഷ്ടത്തില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തുശേഖരം പിടികൂടി

മലപ്പുറം: കോഴിക്കാഷ്ടം നിറച്ച ലോറിയില്‍ കടത്തിക്കൊണ്ടു വന്ന വന്‍ സ്‌ഫോടകവസ്തു ശേഖരം കൊണ്ടോട്ടിയില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജലാറ്റിന്‍ സ്റ്റിക്, ഡിറ്റണേറ്ററുകള്‍, ഫ്യൂസ് വയറുകള്‍ തുടങ്ങിയവ അടക്കമുള്ള സ്‌ഫോടകവസ്തുക്കളാണു പിടികൂടിയത്. കര്‍ണാടകയില്‍നിന്നും മോങ്ങത്തെ ഗോഡൗണിലേക്ക് കടത്തവെയാണ് ഇത് പിടികൂടിയത്. വളം ആയി ഉപയോഗിക്കാനുള്ള കോഴിക്കാഷ്ടം ആണെന്ന് തോന്നും വിധമാണ് ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്. ഗോഡൗണില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരമുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഇവ ക്വാറികളില്‍ ഉപയോഗിക്കാന്‍ ഉള്ളതാണോയെന്നും സംശയിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top