×

കൊലക്കേസ് വിചാരണ തുടങ്ങുന്നു: സിദ്ദുവിന്റെ രാഷ് ട്രീയ ഭാവി തുലാസില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദുവിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന കൊലപാതക കേസിലെ അന്തിമവാദം സുപ്രീംകോടതിയില്‍ ഈ മാസം 30-ന് തുടങ്ങും. റോഡിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട കേസാണ് സുപ്രീംകോടതി അന്തിമ വാദത്തിനായി ഈ മാസം 30-ന് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍ സഞ്ജയ് കെ.കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുക.

1988-ലാണ് കേസിനാസ്പദമായ സംഭവം. സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിങ് സന്ധുവും ജിപ്സി എസ്.യു.വി കാര്‍ റെയില്‍വെ ക്രോസിനടുത്ത് പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ അതുവഴി വന്ന മറ്റൊരു കാറിലുണ്ടായിരുന്നയാള്‍ തന്റെ വാഹനത്തിന് പോകാനായി ഇവരോട് വണ്ടി മാറ്റിക്കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിദ്ദുവും സുഹൃത്തും ഇയാളെ മര്‍ദ്ദിച്ചു. എന്നാല്‍ മര്‍ദ്ദനമേറ്റയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടത്.

സംഭവത്തില്‍ സിദ്ദുവിനും സുഹൃത്തിനുമെതിരെ കേസെടുത്തെങ്കിലും 1999-ല്‍ പട്യാല കോടതി ഇരുവരെയും വെറുതെവിട്ടു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെയും മരിച്ചയാളുടെ മകന്റെയും അപ്പീലില്‍ ഹൈക്കോടതി 2006-ല്‍ ഇരുവരേയും മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ നടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷിച്ചത്.

2007-ല്‍ സിദ്ദുവിന്റെ അപ്പീലില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. മുതിര്‍ന്ന ബിജെപി നേതാവും ഇപ്പോഴത്തെ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരാണ് അന്ന് സിദ്ദുവിനായി സുപ്രീംകോടതിയില്‍ വാദിച്ചിരുന്നത്.

നേരത്തെ ബിജെപി അംഗമായിരുന്ന സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ അന്തിമവാദത്തിനായി തനിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരെയും മാറ്റിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകനായ ആര്‍.എസ്.ചീമയാകും ഇനി സിദ്ദുവിനായി വാദിക്കുക

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top