×

കൊരട്ടിമുത്തിക്ക്‌ ലഭിച്ച ആറര കിലോ സ്വര്‍ണ്ണത്തില്‍ മൂന്നര കിലോ സ്വര്‍ണ്ണം ഇല്ല; 650 ലക്ഷം രൂപയുടെ തിരിമറി

കര്‍ദിനാളിനെതിരെ പടനയിച്ച സഹായമെത്രാന്‍ മാര്‍ എടയന്ത്രത്തിന്റെ വിശ്വസ്തനാണ് ഫാദര്‍ മാത്യു മണവളാന്‍. ഗുരുതര സാമ്ബത്തിക ആരോപണങ്ങളാണ് അച്ചനെതിരെ ഉയരുന്നത്..

കൊരട്ടി പള്ളിയില്‍ ആറര കിലോ സ്വര്‍ണം ഉണ്ടായിരുന്നതില്‍ അവശേഷിക്കുന്നത് മൂന്നേകാല്‍ കിലോ സ്വര്‍ണം മാത്രമാണ്. മൂന്നേകാല്‍ കിലോ വിറ്റതായി കാണുന്നില്ല.1 5 വളയും വഴിപാട് ഇനത്തില്‍ ലഭിച്ച സ്വര്‍ണ്ണത്തില്‍ മുക്കുപണ്ടവും കണ്ടെത്തി. കഴിഞ്ഞ പെരുന്നാളിന് ലഭിച്ച മൂന്ന് ചാക്ക് നേര്‍ച്ചപ്പണം (നാണയങ്ങള്‍ ) കാണാനില്ല. ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചെന്ന് വികാരി പറയുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങള്‍ പള്ളിക്കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പരിശോധിച്ചിരുന്നു. കള്ളക്കളികള്‍ ബോധ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വിശ്വാസികള്‍ അച്ചനെതിരെ തിരിഞ്ഞത്. ഇതോടെയായിരുന്നു പള്ളിയില്‍ നിന്ന് അച്ചന്‍ മാറി നിന്നതും വിവാദങ്ങള്‍ക്ക് പുതിയ തലം വന്നതും. ആരോപണങ്ങള്‍ കൈവിട്ടതോടെ അച്ചനെ രക്ഷിക്കാന്‍ രൂപതാ സഹായമെത്രാനായ എടയന്ത്രത്ത് തന്നെ രംഗത്ത് വന്നിട്ടുണ്ട്. പുതിയ അന്വേഷണ കമ്മീഷനെ എടയന്ത്രത്ത് നിയോഗിച്ചു.

അതി രൂപതയില്‍ നിന്നും ഇന്ന് കമ്മീഷന്‍ തെളിവെടുപ്പിനെത്തും.

 

സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ വൈദികര്‍ ഒരുപക്ഷത്തും വിശ്വാസികള്‍ മറുഭാഗത്തുമാണ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top