×

കെ.പി. ഗോപിനാഥ്​ മാധ്യമ പുരസ്​കാരം എം.വി. വസന്തിന്​

തൊടുപുഴ: ഇടുക്കി പ്രസ്​ക്ലബി​െൻറ കെ.പി. ഗോപിനാഥ് മാധ്യമ പുരസ്​കാരം ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്തിന്. 10000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ്​ മാർച്ച്​ 11 ന്​ തൊടുപുഴ പ്രസ്​ക്ലബ്​ ഹാളിൽ നടക്കുന്ന അനുസ്​മരണ ചടങ്ങിൽ വിതരണം ചെയ്യു​മെന്ന്​ പ്രസ്​ക്ലബ്​ പ്രസിഡൻറ്​ അഷ്​റഫ്​ വട്ടപ്പാറ, സെക്രട്ടറി എം.എൻ. സുരേഷ്​ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ദീപികയിൽ പ്രസിദ്ധീകരിച്ച ‘ശോകം നിറച്ച് ഭാരതപ്പുഴ’എന്ന വാർത്ത പരമ്പരയാണ്​ അവാർഡിനു അർഹമായത്. ഗൗരിദാസൻനായർ, എൻ.പി രാജേന്ദ്രൻ, സി.ആർ. നീലകണ്​ഠൻ എന്നിവർ ഉൾപ്പെട്ട ജൂറിയാണ്​ വിജയിയെ നിർണയിച്ചത്​. വസന്തിന്​ 2016 ലെ സംസ്​ഥാന സർക്കാർ അവാർഡ്, നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ഫെലോഷിപ്പ്, കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്, വനിതാ കമ്മീഷൻ ഫെലോഷിപ്പ്, െബ്രയിൻസ്​ മീഡിയ അവാർഡ്, നിബ് അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. പാലക്കാട് ചിറ്റൂർ ടെക്നിക്കൽ ഹൈസ്​കൂളിനു സമീപം വിഎസ്​എ ഭവനത്തിൽ റിട്ടയേഡ് സെയിൽസ്​ ടാക്സ്​ അസിസ്റ്റൻ്റ് കമ്മീഷണർ ഐ. വാസുവിെൻ്റയും കെ. ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: സുനന്ദ. മക്കൾ: ശ്രീനന്ദ ( ചിറ്റൂർ വിജയമാതാ സ്​കൂൾ ഒന്നാം ക്ലാസ്​ വിദ്യാർഥിനി), ശ്രീരുദ്ര.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top