×

കെ എം മാണി അഴിമതിക്കാരന്‍ തന്നെ; അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ല – സുധാകര്‍ റെഡ്ഡി

മലപ്പുറം: കെ എം മാണിയുമായുള്ള എല്‍ഡിഎഫ് സഖ്യം ബുദ്ധിമുട്ടേറിയ കാര്യമാകുമെന്ന സൂചന നല്‍കി സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി. കെ എം മാണി അഴിമതിക്കാരന്‍ തന്നെയാണെന്നും അഴിമതിക്ക് വലുപ്പ ചെറുപ്പമില്ലെന്നും സുധാകര്‍ റെഡ്ഡി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസുമായി പ്രാദേശിക തലത്തില്‍ സഖ്യമാകുന്നതില്‍ തെറ്റില്ലെന്നും റെഡ്ഡി വ്യക്തമാക്കി.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാണി അഴിമതിക്കാരന്‍ തന്നെയെന്ന നിലപാട് ആവര്‍ത്തിച്ചു. മാണിയെ മുന്നണിയിലെടുക്കേണ്ട ആവശ്യമില്ല. അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് എല്‍.ഡി.എഫ് സര്‍ക്കാറെന്നും കാനം പ്രതികരിച്ചു. മാണി വിഷയം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മാണിയെയും കൂട്ടരെയും ഇടതുമുന്നണിയില്‍ എടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അത്തരം ചര്‍ച്ച ചിലര്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ മറ്റ് താല്‍പര്യങ്ങളാണെന്നും സിപിഐ സമ്മേളനത്തിലെ രാഷ്ട്രീയ-സംഘടന റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാറിനെതിരെയും ബാര്‍ക്കോഴ അഴിമതിക്കെതിരെയും നടത്തിയ സമരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്ബിലുണ്ടെന്നും മാണിക്ക് അനുകൂലമായ ചര്‍ച്ച വരുന്നത് ഇടത് ഐക്യത്തിന് ദോഷമാണെന്നും സംഘടനറിപ്പോര്‍ട്ടില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top