×

: കുടിനീരിനു വിലകുറയുന്നു … കുപ്പിവെള്ളത്തിനു ഇനി 12 രൂപ

തിരുവനന്തപുരം: കുടിനീരിനു വിലകുറയുന്നു.  വേനൽ ചൂടിൽ ആശ്വാസമേകുന്ന തീരുമാനവുമായി കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍. കേരളത്തില്‍ ഇനി കുപ്പി വെള്ളത്തിന് വെറും12 രൂപ നല്‍കിയാല്‍ മതിയാകും. കുപ്പിവെള്ളത്തിന്റെ വില ഏകീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും.

വന്‍കിട കമ്പനികള്‍ നിലവില്‍ 20 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളായ ചില കമ്പനികള്‍ 15 രൂപയ്ക്കും. കേരളത്തിലെ 150-ഓളം കമ്പനികള്‍ 80-ലേറെ അസോസിയേഷനില്‍ അംഗങ്ങളാണ്.

വ്യാപാരികള്‍ക്ക് കമ്മിഷന്‍ കൂട്ടിനല്‍കി വന്‍കിട കമ്പനികള്‍ ഈ നീക്കത്തെ തകര്‍ക്കുമെന്ന ആശങ്കയുണ്ടെങ്കിലും 12 രൂപക്ക് കുപ്പിവെള്ളം എന്ന ആശയവുമായി മുന്നോട്ടുപോകാനാണ് അസോസിയേഷന്റെ തീരുമാനം.
വില കുറയ്ക്കുകയെന്നത് ജനകീയമായ ആവശ്യമാണെന്ന ബോധ്യത്തിലാണ് നടപടിയെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം ഇ മുഹമ്മദ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top