×

കിളികളല്ല, കഴുകന്‍മാര്‍; വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞ് ജി. സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയ പാതാ വികസനത്തിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികളെ തള്ളിപ്പറഞ്ഞ് മന്ത്രി ജി. സുധാകരന്‍. വയല്‍ക്കിളികളല്ല, കഴുകന്‍മാരാണ് സമരം നടത്തുന്നതെന്ന് നിയമസഭയില്‍ അദ്ദേഹം അധിക്ഷേപിച്ചു. വയലിന്റെ അരികത്ത് പോലും പോവാത്തവരാണ് സമരം നടത്തുന്നത്. വികസന വിരുദ്ധന്‍മാര്‍ മാരീച വേഷം പൂണ്ടു വരികയാണെന്നും മന്ത്രി പറഞ്ഞു. സമരക്കാര്‍ പ്രദേശത്തിന് പുറത്തു നിന്നുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.

വയല്‍ക്കിളികളുെട സമരപ്പന്തല്‍ കത്തിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന്‍ എം.എല്‍.എ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തിന് അടിയന്തര സ്വഭാവമില്ലെന്ന് മന്ത്രിചൂണ്ടിക്കാട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top