×

കലക്ടര്‍ ദിവ്യ എസ് അയ്യരുടെ ചിത്രം പരസ്യത്തിനുപയോഗിക്കുന്നു

തിരുവനന്തപുരം:സബ് കലക്ടര്‍ ദിവ്യ എസ് അയ്യരുടെ ചിത്രം പരസ്യത്തിനുപയോഗിക്കുന്നു. തന്റെ ചിത്രം സ്വകാര്യകമ്പനി പരസ്യത്തിന് ഉപയോഗിക്കുന്നതായിസബ് കലക്ടര്‍ ദിവ്യ എസ് അയ്യർ തന്നെയാണ് പരാതി നൽകിയത്. സ്മാര്‍ട്ട്​വേ ഇന്ത്യാ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ്​ കമ്പനി സമൂഹമാധ്യമങ്ങളില്‍ പരസ്യത്തിനായി സബ് കലക്ടറുടെ ചിത്രം ഉപയോഗിക്കുന്നതായാണ് ആരോപണം.

ദിവ്യ എസ് അയ്യര്‍ കോട്ടയം അസി. കലക്ടര്‍ ആയിരുന്നപ്പോള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ ചില യുവാക്കളോടൊപ്പം എടുത്ത ചിത്രമാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്. സംഭവത്തില്‍ ദിവ്യ എസ് അയ്യര്‍ ഡി ജി പിക്ക് പരാതി നല്‍കി.

കമ്പനി തകര്‍ച്ചയിലാണെന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് ഈ ചിത്രമുപയോഗിച്ച്‌ ദിവ്യ എസ് അയ്യരും കമ്പ നിയില്‍ പങ്കാളിയാണെന്ന്​ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഡി ജി പി പരാതി കമ്മിഷണര്‍ക്ക് കൈമാറി. കമ്മിഷണറുടെ നിര്‍ദേശപ്രകാരം പേരൂര്‍ക്കട പോലീസ് കേസ് രജിസ്​റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top