×

കര്‍ഷകജാഥ: പങ്കെടുക്കുന്നവരില്‍ 95 ശതമാനവും കര്‍ഷകരല്ലെ – ഫട്നാവിസ്

മുംബൈ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ കര്‍ഷകനയത്തില്‍ പ്രതിഷേധിച്ച്‌ ജാഥ നടത്തുന്ന കിസാന്‍സഭയുടെ ജാഥയില്‍ പങ്കെടുത്തവരില്‍ 95 ശതമാനവും കര്‍ഷകരല്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ജാഥയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരെയും സാങ്കേതികമായി കര്‍ഷകര്‍ എന്നുവിളിക്കാനാവില്ലെന്ന് ഫട്നാവിസ് പറഞ്ഞു.

അതേസമയം, ജാഥയുടെ സംഘാടകരായ കിസാന്‍സഭ നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഫട്നാവിസ്. ഉച്ചയ്ക്കാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെന്ന് കിസാന്‍ സഭ നേതാക്കള്‍ പറഞ്ഞു.

സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ജാഥ നടക്കുന്നത്. ചൊവ്വാഴ്ച നാസിക്കില്‍ നിന്നും പുറപ്പെട്ട ജാഥ 180 കി.മീറ്ററിലധികം സഞ്ചരിച്ചാണ് മുംബൈയിലെത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച്‌ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ജാഥ നടത്തുന്നത്. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക, വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top