×

ഓഖി അദാനി സൃഷ്ടിച്ചതല്ലെ – സിഇഒ 600 മീറ്റര്‍ പുലിമുട്ടിന്റെ 150 മീറ്റര്‍ ഓഖിയില്‍ ഒലിച്ചു പോയി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സമയപരിധി നീട്ടി ചോദിച്ചതിനെ ന്യായീകരിച്ച് അദാനി ഗ്രൂപ്പ്. സമയം നീട്ടി ചോദിച്ചത് നഷ്ടപരിഹാരത്തില്‍ നിന്ന് രക്ഷപ്പെടാനല്ലെന്ന് സിഇഒ രാജേഷ് ഝാ. നിര്‍മ്മാണം പൂര്‍ത്തിയായ 600 മീറ്റര്‍ പുലിമുട്ടിന്റെ 150 മീറ്റര്‍ ഓഖിയില്‍ ഒലിച്ചു പോയി. 20 ശതമാനം പൈലുകള്‍ തകര്‍ന്നു. ഡ്രഡ്ജറുകള്‍ക്ക് കേടുപാടുണ്ടായി. ഓഖി അദാനി സൃഷ്ടിച്ചതല്ലെന്നും രാജേഷ് ഝാ പറഞ്ഞു.

വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലെ​ന്ന് ഇന്നലെ മ​ന്ത്രി കട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പറഞ്ഞിരുന്നു. വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ ക​രാ​ർ കാ​ല​വ​ധി നീ​ട്ടാ​നു​ള്ള അ​ദാ​നി ഗ്രൂ​പ്പി​ന്റെ ന്യാ​യ​വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ വ്യക്തമാക്കിയിരുന്നു.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ടാ​ൽ അ​ദാ​നി ഗ്രൂ​പ്പി​ൽ​നി​ന്നു പി​ഴ ഈ​ടാ​ക്കും. സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്റെ പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദാ​നി ഗ്രൂ​പ്പ് ന​ൽ​കി​യ ക​ത്ത് സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി തീ​രി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം അ​ദാ​നി ഗ്രൂ​പ്പ് ക​ത്തു ന​ൽ​കി​യത്. ഓ​ഖി ദു​ര​ന്തം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യം അ​ദാ​നി ഗ്രൂ​പ്പ് വി​ഴി​ഞ്ഞം സീ​പോ​ർ​ട്ട് ലി​മി​റ്റ​ഡി​നെ അ​റി​യി​ച്ചു. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ഡ്ര​ഡ്ജ​ർ ത​ക​ർ​ന്ന​താ​ണ് കാ​ര​ണ​മെ​ന്നും അ​ദാ​നി ഗ്രൂ​പ്പ് അ​റി​യി​ച്ചു.

ഓ​ഖി​യി​ൽ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് തു​റ​മു​ഖ ഉ​പ​കമ്പനി 100 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top