×

എം പി സ്ഥാനം ; വ്യാജ വാര്‍ത്തയാണെന്ന്‌ തനിക്ക്‌ അറിയാമായിരുന്നു – വെള്ളാപ്പള്ളി

ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം നല്‍കാത്ത ബിജെപി നടപടിയ്ക്കെതിരെ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസിന് എംപി സ്ഥാനം നല്‍കുമെന്നത് വ്യാജവാര്‍ത്തയാണെന്നത് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസില്‍ ഭിന്നത ഉണ്ടാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വെള്ളാപ്പള്ളിയുടെ അഭിപ്രായം പാര്‍ട്ടിയുടെതല്ലെന്ന നിലപാടാണ് തുഷാര്‍ സ്വീകരിച്ചത്. താന്‍ ഒരു സ്ഥാനവും ഏറ്റെടുക്കാനില്ലെന്ന് നേരത്തെ തന്നെ ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും സംഘടനാ ചുമതലുമായി മുന്നോട്ട് പോകനാണ് തന്റെ തീരുമാനമെന്നും തുഷാര്‍ വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ നാവാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം നഷ്ടമാകാന്‍ ഇടയായതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം തുഷാറിനെ അറിയിച്ചിരുന്നു. ബിഡിജെഎസ് ആദ്യം മുന്നണി മര്യാദകള്‍ പാലിക്കാന്‍ തയ്യാറകണമെന്നും അമിത് ഷാ ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞടുപ്പ് കമ്മറ്റിയില്‍ വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top