×

ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോള്‍ പ്രത്യേക മനസുഖം കിട്ടും: ആര്യ

സിനിമയിലും ബിസിനസിലും ഒരുപോലെ തിളങ്ങുന്ന നടിമാര്‍ മലയാളത്തിലുണ്ട്. അക്കൂട്ടത്തില്‍ ആര്യയും ചേര്‍ന്നിരിക്കുകയാണ്. അരോയ എന്നാണ് ആര്യയുടെ സംരംഭത്തിന്റെ പേര്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു സംരംഭമെന്നും കുടുംബാംഗങ്ങളുടെ കൂടി സഹായം കൊണ്ടാണ് ഈ സ്വപ്നം സഫലമായതെന്നും ആര്യ പറയുന്നു.

Image result for arya hot

‘ടിവി ഷോയിലും അല്ലാതെയും ഞാന്‍ ഉപയോഗിക്കുന്ന ഡ്രസ്സ് കാണുമ്പോള്‍ ആളുകള്‍ നല്ല അഭിപ്രായം പറയുമായിരുന്നു. ഡിസൈനുകളെ പറ്റി പലരും പ്രത്യേകം ചോദിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു ജോലിയുള്ളപ്പോള്‍ രണ്ടാമത് ഒന്നിലേക്ക് കൂടി തിരിയാന്‍ അധികം ടെന്‍ഷന്‍ വേണ്ടല്ലോ. നന്നായി പ്ലാന്‍ ചെയ്താണ് തിരുവനന്തപുരത്ത് ഞാന്‍ ‘അരോയ’ എന്ന പേരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ബുട്ടിക് തുടങ്ങുന്നത്.

Image may contain: 2 people, people smiling, people standing

സെലിബ്രിറ്റിയായി ആളുകള്‍ അംഗീകരിക്കുന്ന സമയത്ത് എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയിട്ടേ കാര്യമുള്ളൂ എന്നെനിക്ക് നന്നായി അറിയാമായിരുന്നു. കൂടുതല്‍ കാശുണ്ടാക്കാനുള്ള ‘ആക്രാന്തം’ ആണല്ലേ എന്നു കളിയാക്കിയവരുമുണ്ട്. പക്ഷേ, ഞാനതൊന്നും കാര്യമാക്കിയില്ല. പണം മാത്രമല്ല ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുന്നതിന്റെ മനഃസുഖം ഒന്നു വേറെ തന്നെ എന്നു വിശദീകരിക്കാനും പോയില്ല. നല്ല ജീവിതത്തിനും ഭാവിക്കുമായി ഇങ്ങനെയൊരു ആക്രാന്തം നല്ലതല്ലേ എന്ന് സിംപിളായിട്ടങ്ങ് ചോദിച്ചു. പക്ഷേ, രണ്ടു വണ്ടികളും ഒരുമിച്ച് ഓടാന്‍ തുടങ്ങിയപ്പോഴാണ് ഉത്തരാവാദിത്തത്തിന്റെ ഭാരം എനിക്കു മനസ്സിലായത്.

Image result for arya hot

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top