×

ഇത്തരക്കാര്‍ ഉണ്ടെന്ന്‌ ബോധ്യപ്പെടുത്തി- നിയമ നടപടി ഇല്ല – നിഷ ജോസ്‌

കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ തന്നെ കടന്ന് പിടിച്ച പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജേസ് കെ മാണി. ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ എന്ന പുസ്തകത്തിലാണ് നിഷ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാവിന്റെ മകന്‍കൂടിയായ യുവ നേതാവിനെക്കുറിച്ച്‌ പരാമര്‍ശനം നടത്തിയിരിക്കുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച്‌ ഒരു വിവാദത്തിന് താന്‍ ഇല്ല. ഇത്തരക്കാര്‍ ഉണ്ടെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനാണ് പുസ്തകത്തില്‍ ഇത്തരമൊരു അനുഭവത്തെക്കുറിച്ച്‌ എഴുതിയത്. അതുകൊണ്ട് തന്നെ ഇതില്‍ നിയമനടപടി സ്വീകരിക്കാനോ വിവാദങ്ങള്‍ ഉണ്ടാക്കാനോ തനിക്ക് താല്പര്യം ഇല്ലെന്നും നിഷ പറഞ്ഞു.

ആദ്യം ഇതിനെക്കുറിച്ച്‌ എഴുതേണ്ടെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പിന്നീടാണ് ഇതുകൂടി എഴുതി ചേര്‍ക്കാന്‍ തീരുമാനിച്ചത്. ചികിത്സയിലായിരുന്ന ഭാര്യ പിതാവിനെ കാണാന്‍ പോകുമ്ബോഴാണ് ഇയാള്‍ കടന്ന് പിടിക്കാന്‍ ശ്രമിച്ചതെന്നും നിഷ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top