×

ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പരാജയം ഉറപ്പുവരുത്താനുള്ള ശ്രമമാണ് വി. മുരളീധരന്റേത്: റോഷി അഗസ്റ്റിന്‍

കോട്ടയം : കെ എം മാണിക്കെതിരായ ബിജെപി നേതാവ് വി മുരളീധരന്റെ പ്രസ്താവനയില്‍ മറുപടിയുമായി കേരള കോണ്‍ഗ്രസ്. ബിജെപിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസിനെ കരുവാക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. ചെങ്ങന്നൂരിലെ പരാജയം ഉറപ്പാക്കുകയാണ് വി മുരളീധരന്‍ ചെയ്യുന്നത്. ഇത്തരം വര്‍ഗീയ വാദികളാണ് ബിജെപിയില്‍ നിന്ന് ജനങ്ങളെ അകറ്റുന്നതെന്നും റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു.

കെ എം മാണിയുമായി സഹകരിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് മുരളീധരന്‍ കഴിഞ്ഞദിവസം നടത്തിയത്. അഴിമതിക്കാരായവരെ എന്‍ഡിഎയില്‍ എടുക്കില്ല. എന്‍ഡിഎയുടെ ആശയ ആദര്‍ശങ്ങള്‍ അംഗീകരിക്കുന്നവരെ മാത്രമേ മുന്നണിയുമായി സഹകരിപ്പിക്കൂ. മുന്നണിയില്‍ വരണമെങ്കില്‍ കെ എം മാണി നിലപാട് മാറ്റേണ്ടി വരുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം മുരളീധരന്റെ പ്രസ്താവനക്കെതിരെ ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനും പരാതി നല്‍കി. മുരളീധരന്റെ പ്രസ്താവന ചെങ്ങന്നൂരില്‍ ദോഷം ചെയ്യും. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ഇക്കാര്യം നേരത്തെ പറയണമായിരുന്നു. കേന്ദ്രനേതൃത്വം നിര്‍ബന്ധിച്ചിട്ടാണ് മല്‍സരത്തിന് ഇറങ്ങിയതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വി മുരളീധരന്റെ അഭിപ്രായത്തെ കുമ്മനം രാജശേഖരനും എതിര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top