×

ആഴ്ചയില്‍ ഒരു തവണ ; വാടകയ്ക്ക് പകരം വീട്ടുടമസ്ഥനുമായി സെക്സ്;

ബ്രിട്ടണിലെ ‘റെന്റ് ഫോര്‍ സെക്സി’നെ കുറിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തള്‍ വന്നിരിന്നു. എന്നാല്‍ വാടക നല്‍കുന്നതിന് പകരമായി ബ്രിട്ടനിലെ രണ്ടരലക്ഷത്തോളം യുവതികള്‍ വീട്ടുടമയ്ക്ക് ആവശ്യമുള്ളപ്പോഴൊക്കെ സെക്സിലേര്‍പ്പെടാറുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. റെന്റ് ഫോര്‍ സെക്സ് എന്ന ട്രെന്‍ഡിനെ കുറിച്ചുള്ള വിശദമായിതന്നെ ഡോക്യുമെന്ററിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

ബിബിസി റിപ്പോര്‍ട്ടര്‍ എല്ലി ഫല്‍ന്‍ നടത്തിയ രഹസ്യാന്വേഷണത്തിലൂടെയാണ് സംഭവം പുറത്തുവരുന്നത്. വാടകയ്ക്ക് വീടെടുക്കുന്നതിന് സെക്സ് പകരം നല്‍കുന്നതിലും ഇത്തരത്തില്‍ വീട് വാടകയ്ക്ക് നല്‍കുന്നതിലും പലര്‍ക്കും യാതൊരു അസ്വാഭാവികതയും തോന്നുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താമസിക്കാന്‍ ഒരു വീട് സൗജന്യമായി കിട്ടുമെങ്കില്‍ പിന്നെ അതിന് പകരം സെക്സ് നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന് ഒരു സ്ത്രീ കാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നു.

ബിബിസി ത്രീയിലാണ് എല്ലി അണ്ടര്‍കവര്‍: റെന്റ് ഫോര്‍ സെക്സ് എന്ന ഡോക്യുമെന്ററി വന്നത്. തന്റെ വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ മറ്റൊരു വീട് കൂടി പണിത വീട്ടുടമസ്ഥനെയും ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്. താനുമായി സെക്സിന് തയ്യാറായാല്‍ സൗജന്യമായി താമസിക്കാന്‍ സൗകര്യം ഒരുക്കാമെന്ന് ഇയാള്‍ പറയുന്നുണ്ട്. ആഴ്ചയില്‍ ഒരു തവണ ലൈംഗിക ബന്ധത്തിന് സമ്മതിച്ചാല്‍ മതിയെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top