×

ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി പൊലീസാകും

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ചന്ദ്രിക പൊലീസിലേക്ക്. പിഎസ്‌സിയുടെ ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍ക്കുള്ള പ്രത്യേക റാങ്ക് പട്ടികയില്‍ ചന്ദ്രിക അഞ്ചാം റാങ്ക് നേടിയിട്ടുണ്ട്.

പാലക്കാട്ടേക്കുള്ള വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ പട്ടികയിലാണ് ചന്ദ്രിക അഞ്ചാമതായി ഇടംപിടിച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് ഒഴിവുകള്‍ ഉണ്ട് എന്നതിനാല്‍ ചന്ദ്രികയ്ക്ക് നിയമനം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധു കൊല്ലപ്പെട്ടതിന് കൃത്യം ഒരു മാസമിപ്പുറമാണ് സഹോദരിക്ക് കാക്കി ഭാഗ്യം തേടിയെത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top