×

അവസരം കിട്ടാന്‍ കിടക്ക പങ്കിടേണ്ടി വരാറുണ്ടോ? തുറന്നടിക്കുന്നു ‘പരസ്പര’ത്തിലെ പത്മാവതിയമ്മ എന്ന രേഖ സതീഷ്

തിരുവനന്തപുരം: രേഖ സതീഷിനെ മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കെല്ലാമറിയാം. പ്രത്യേകിച്ച്‌ പരസ്പരം സീരിയലിന്റെ പ്രേക്ഷകര്‍ക്ക്. സീരിയല്‍ നടി എന്ന നിലയിലുള്ള ജീവിതത്തെ കുറിച്ച്‌ ടൈംസ് ഓഫ് ഇന്ത്യയില്‍ നല്‍കിയ അഭിമുഖത്തില്‍ രേഖ സംസാരിക്കുന്നു.നല്ല സമ്മര്‍ദ്ദമുള്ള ജോലിയാണെങ്കിലും വിരസമല്ല അഭിനയം.

പുതുമുഖങ്ങള്‍ക്ക് ഇഷ്ടം പോലെ അവസരങ്ങളാണുള്ളത്. കഴിവുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാം.പുതിയ സീരിയലുകള്‍ക്കായി വരുന്ന പുതുമുഖങ്ങളെ ഞാന്‍ പലപ്പോഴും വിലയിരുത്താറുണ്ട്. ചിലരുടെ പ്രതിഭ കാണുമ്ബോള്‍, എന്റെ ജോലി തന്നെ ഇല്ലാതാകുമോയെന്ന് ശങ്ക തോന്നും.പ്രേക്ഷകര്‍ എല്ലായ്പോഴും rപുതിയ മുഖങ്ങളെ കാണാനാണ് ഇഷ്ടപ്പെടുന്നത്.ധാരാളം മീഡിയ ഹൗസുകള്‍ ഉള്ളതുകൊണ്ട് തന്നെ ഇഷ്ടം പോലെ പുതുമുഖങ്ങള്‍ക്ക് അവസരവുമുണ്ട്.

Image result for serial actress rekha ratheesh

സീരിയലുകളില്‍ കാസ്റ്റിങ് കൗച്ച്‌ ഉണ്ടോയെന്ന ചോദ്യത്തിനും രേഖയ്ക്ക് ഉത്തരമുണ്ട്. സിനിമകളില്‍ കാസ്റ്റിങ് കൗച്ച്‌ ഉള്ളതായി കേട്ടിട്ടുണ്ടെങ്കിലും സീരിയല്‍ വ്യവസായത്തില്‍ അത്തരമൊന്ന് എന്റെ അറിവില്‍ ഇല്ല. പലതവണ ഓഡിഷന്‍ കഴിഞ്ഞാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്.റോളുകള്‍ക്ക് വേണ്ടി അഡ്ജസ്റ്റ്മെന്റിന്റെ ആവശ്യമില്ല.യഥാര്‍ഥ പ്രതിഭയുണ്ടെങ്കില്‍, കുറുക്കുവഴികളുടെ ആവശ്യമില്ലെന്നാണ് എന്റെ വിശ്വാസം, രേഖ പറഞ്ഞു.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രേഖ രതീഷ്. സീരിയലില്‍ പത്മാവതിയമ്മ എന്ന അമ്മായിയമ്മയുടെ വേഷത്തിലാണ് രേഖ അഭിനയിക്കുന്നത്. പരമ്ബര തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും സജീവമായി തന്നെ തുടരുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top