×

വികാസ് യാത്രയുമായി കുമ്മനം നാളെ ചെങ്ങന്നൂരില്‍; ശ്രീധരന്‍ പിള്ളയിലൂടെ നിയമസഭയിലേക്ക് രണ്ടാമത്തെ അംഗ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര നാളെ ചെങ്ങന്നൂരില്‍. യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനമാണ് ചെങ്ങന്നൂരില്‍ നിന്ന് നാളെ ആരംഭിക്കുന്നത്

നാളെ രാവിലെ 9.30ന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രവര്‍ത്തകര്‍ കുമ്മനത്തെ സ്വീകരിക്കും. പിന്നീട് കുമ്മനത്തിന്റെ അധ്യക്ഷതയില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ചേരും. യോഗത്തില്‍ ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പാണ് മുഖ്യ ചര്‍ച്ചാ വിഷയം. വെണ്‍മണിയിലും ബുധനൂരിലും വൈകുന്നേരം ഭവന സന്ദര്‍ശനങ്ങളും പൊതുയോഗങ്ങളും നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പില്‍ ബിജെപിക്കു വേണ്ടി പി എസ് ശ്രീധരന്‍പിള്ളയാണ് മത്സരിക്കുന്നത്. ശ്രീധരന്‍ പിള്ളയിലൂടെ കേരള നിയമസഭയിലേക്ക് തങ്ങളുടെ രണ്ടാമത്തെ അംഗത്തെയാണ് പാര്‍ട്ടി സ്വപ്‌നം കാണുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള 42682 വോട്ടാണ് നേടിയത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബിജെപി നേടിയ എറ്റവും കൂടുതല്‍ വോട്ടാണിത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കെകെ രാമചന്ദ്രന്‍ നായര്‍ 52880 വോട്ടാണ് നേടിയത്. അതിനാല്‍ തന്നെ വീണ്ടും സ്ഥാനാര്‍ഥിയായി നിര്‍ത്തിയതിലൂടെ ഈ വോട്ടുകള്‍ ഭിന്നിപ്പിച്ച് ജയിക്കാമെന്നാണ് ബിജെപി കരുതുന്നത്. അതിനു വേണ്ടി പോര്‍കളം ഒരുക്കുകയാണ് കുമ്മനത്തിന്റെ നാളെത്തെ യാത്രയുടെ പ്രധാന ലക്ഷ്യം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top