×

രാജ്യസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് 12 എംഎല്‍എമാര്‍;

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എം.പി. വീരേന്ദ്രകുമാറിനു ജയം. 89 വോട്ടുകള്‍ നേടിയാണ് വീരേന്ദ്രകുമാര്‍ വീണ്ടും ജയിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായപ്പോള്‍ 12 അംഗങ്ങള്‍ വിട്ടുനിന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ ഒന്‍പത് അംഗങ്ങളും, ബിജെപി അംഗം ഒ.രാജഗോപാലും പി.സി. ജോര്‍ജും അഹമ്മദ് കബീര്‍ എംഎല്‍എയും വോട്ടെടുപ്പില്‍നിന്ന്് വിട്ടുനിന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥി ബാബുപ്രസാദിന് 40 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്. കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ഏജന്റിനെ നിയോഗിക്കാത്ത സിപിഐ, ജെഡിഎസ്, എന്‍സിപി എന്നിവരുടെ വോട്ടുകള്‍ എണ്ണരുതെന്ന ആവശ്യവുമായി പ്രതിപക്ഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

സംസ്ഥാന വരണാധികാരി പ്രതിപക്ഷത്തിന്റെ പരാതി തള്ളിയതിനെ തുടര്‍ന്നാണ് അവര്‍ കമ്മിഷനെ സമീപിച്ചത്. 2017 ഡിസംബര്‍ 20ന് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു.ഡി.എഫിന്റെ പരാതി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് അല്‍പം വൈകിയായിരുന്നു വോട്ടെണ്ണല്‍ ആരംഭിച്ചത്. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഓപ്പണ്‍ വോട്ടാണ് നടത്തിയിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top