×

ജനപ്രതിനിധികള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഉത്തര്‍പ്രദേശില്‍, രണ്ടാം സ്ഥാനം കേരളത്തിന്

ദില്ലി: ഇന്ത്യയിലെ ജനപ്രതിനിധികള്‍ക്കെതിരെയുളള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. എംപിമാരും എംഎല്‍എ മാരും ചേര്‍ന്ന് ആകെ 4896 ജനപ്രതിനിധികളാണ് ഇന്ത്യയില്‍ ഉള്ളത്. ഇവരില്‍ 1,765 പേരും വിവിധ ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. രാജ്യത്തെ 23 ഹൈക്കോടതികളില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്.

കേസുകളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 248 ജനപ്രതിനിധികള്‍ക്കെതിരെ 565 കേസുകളാണ് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിനാണ് രണ്ടാം സ്ഥാനം. കേരളത്തില്‍ 114 പ്രതിനിധിള്‍ക്കെതിരെ 373 കേസുകളാണ് ഉള്ളത്. തമിഴ്നാട്ടില്‍ 178 പേര്‍ക്കെതിരെ 324 കേസും, ബിഹാറില്‍ 144 പേര്‍ക്കെതിരെ 306 കേസുകളുമാണ് ഉള്ളത്. മണിപ്പൂര്‍, മിസോറാം എന്നിവടങ്ങളിലെ പ്രതിനിധികള്‍ക്കെതിരെ കേസുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

2017 നവംബറിലാണ് ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടത്. കോടതി നിര്‍ദേശ പ്രകാരം 2014 മുതല്‍ 2017 വരെയുള്ള കേസുകളുടെ വിവരങ്ങളാണ് ഹൈക്കോടതികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചത്.

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കുന്നതിനാണ് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളുടെ സമ്ബൂര്‍ണ്ണ വിവരം ശേഖരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top