×

‘ കോണ്‍ഗ്രസ് ഉപേക്ഷിച്ച് എതിര്‍ പാര്‍ട്ടിയില്‍ ചേരാം’ – ജയറാം രമേശ് ബിജെപിയിലേക്കെന്ന് സൂചന

കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ബിജെപിയില്‍ ചേരുന്നതായി സൂചന.കോണ്‍ഗ്രസിന്റെ സ്വത്വപ്രതിസന്ധിയെക്കുറിച്ച് ജയറാം രമേശ് വിമര്‍ശനം ഉന്നയിച്ച് ഏതാനും മാസങ്ങള്‍ പിന്നിടുമ്പോഴാണ് വാര്‍ത്ത പുറത്തു വരുന്നത്. ബിജെപിയിലെ പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് എച്ച്ഡബ്ല്യൂ ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ജയറാം രമേശ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉപേക്ഷിച്ച് ബിജെപിയില്‍ ചേരുമെന്നാണ് ബിജെപി നേതാവ് വ്യക്തമാക്കിയത്. അതേസമയം, ജയറാം രമേശ് പാര്‍ട്ടി മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത ഇതാദ്യമായിട്ടില്ല പുറത്തുവരുന്നത്.സിംഹാസനം നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും അധികാരമുണ്ടെന്ന മട്ടിലാണ് തന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ പെരുമാറുന്നതെന്ന് കഴിഞ്ഞ വര്‍ഷം പിടിഐയക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളെ സമീപിക്കുന്ന രീതിയില്‍ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിരുന്നു.

2013ല്‍ കോണ്‍ഗ്രസ് നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളി നരേന്ദ്രമോദിയാണെന്ന് പറഞ്ഞതിനു ജയറാം രമേശിനു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ എല്‍ക്കേണ്ടി വന്നിരുന്നു. അന്നു കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്നു സത്യവേദ് ചതുര്‍വേദി പറഞ്ഞത് ‘ രമേശിനു കോണ്‍ഗ്രസ് ഉപേക്ഷിച്ച് എതിര്‍ പാര്‍ട്ടിയില്‍ ചേരാം’ എന്നായിരുന്നു. കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് രാഹുല്‍ ഗാന്ധി അവരോധിക്കപ്പെട്ടതിന്റെ പിന്നാലെ ജയറാം രമേശ് ഉള്‍പ്പെടയുള്ള പല മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ അവഗണിക്കപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്. പാര്‍ട്ടിക്കുള്ളില്‍ വ്യക്തമായ സ്ഥാനമാനങ്ങള്‍ ഇല്ലാതെയാണ് ജയറാം രമേശ് നില്‍ക്കുന്നത്. ഇതാണ് അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറിയെക്കുമെന്ന വാര്‍ത്തയക്ക് അടിസ്ഥാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top