×

‘മോദി ദൂത് യോജന’- ബൂത്ത്‌ തലത്തില്‍ വാട്ട്‌സ്‌ ആപ്പ്‌ ഗ്രൂപ്പ്‌, ത്രിമൂര്‍ത്തികളായി ദേവ്‌ധര്‍, ബിപ്ലവ്‌ ദേബ്‌, ഹിമന്ത ബിശ്വ

‘മോദി ദൂത് യോജന’- ത്രിപുരയിലേ വിജയം ഇങ്ങനെ… ബൂത്ത്‌ തലത്തില്‍ വാട്ട്‌സ്‌ ആപ്പ്‌ ഗ്രൂപ്പ്‌, ത്രിമൂര്‍ത്തികളായി ദേവ്‌ധര്‍, ബിപ്ലവ്‌ ദേബ്‌, ഹിമന്ത ബിശ്വ

ആധുനിക സാങ്കേതിക വിദ്യകളൊക്കെ സമര്‍ഥമായി ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു ത്രിപുരയില്‍ ബിജെപിയുടെ പ്രചരണ പരിപാടികള്‍. തെരഞ്ഞെടുപ്പിന് വളരെ മുന്‍പുതന്നെ ഇത് ആരംഭിച്ചിരുന്നു. പരമാവധി വോട്ടര്‍മാരുടെ ഫോണ്‍ നമ്ബറുകള്‍ ശേഖരിക്കുകയും സ്മാര്‍ട്‌ഫോണ്‍ ഉള്ളവര്‍ക്ക് വാട്‌സാപ്പ് വഴിയും മറ്റുള്ളവര്‍ക്ക് മെസ്സേജുകള്‍ വഴിയും പ്രചാരണ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു. ‘മോദി ദൂത് യോജന’ എന്നായിരുന്നു ഈ പ്രചാരണ പരിപാടിയുടെ പേര്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞരില്‍ പ്രധാനിയും ആര്‍എസ്എസ് നേതാവുമായ സുനില്‍ ദേവ്ധറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ത്രിപുരയില്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ദേവ്ധറെ കൂടാതെ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മയും സംസ്ഥാന ബിജെപി. അധ്യക്ഷന്‍ ബിപ്ലബ് ദേബുമടങ്ങുന്ന മൂന്നംഗ സംഘത്തെയാണ് ത്രിപുര പിടിക്കാന്‍ ബിജെപി. അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരുന്നത്.

ബിജെപിക്കുവേണ്ടി മുന്‍പും നിര്‍ണായക നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട് ദേവ്ധര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വാരാണസിയില്‍ മത്സരിച്ചപ്പോള്‍ പ്രചാരണച്ചുമതല മഹാരാഷ്ട്രക്കാരനായ ദേവ്ധറിനായിരുന്നു. അതിനു മുമ്പ് മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാല്‍ഘര്‍ ജില്ലയുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇവിടെ സിപിഐഎമ്മിനുണ്ടായിരുന്ന ഏക സീറ്റ് പിടിച്ചെടുക്കുന്നതില്‍ ബിജെപി. വിജയിച്ചത് ദേവ്ധറിന്റെ നേതൃത്വത്തിലായിരുന്നു. ഇതാണ് ത്രിപുരയുടെ ചുമതല ദേവ്ധറിനെ ഏല്‍പിക്കാന്‍ അമിത് ഷായെ പ്രേരിപ്പിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top