×

ബീജം നിറച്ച ബലൂണ്‍ ഏറ്; പ്രതിഷേധവുമായി വിദ്യാര്‍ഥിനികള്‍ തെരുവില്‍

ന്യൂഡല്‍ഹി: മനുഷ്യ ബീജം നിറച്ച ബലൂണുകള്‍ തലസ്ഥാനത്തെ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ എറിയുന്നത് ആവര്‍ത്തിച്ചതോടെ വിദ്യാര്‍ഥികള്‍ കൂട്ടമായി തെരുവിലിറങ്ങി പ്രതിഷേധം അറിയിച്ചു.

ഡല്‍ഹിയിലെ പ്രസിദ്ധമായ ജീസസ് ആന്റ് മേരി കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും കൂട്ടമായെത്തി ഡല്‍ഹി പോലീസ് ആസ്ഥാനത്തിനു മുന്നില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു.

ബലൂണ്‍ ഏര്‍ തടയുക, ശബ്ദമുയര്‍ത്തി സധൈര്യം മുന്നേറാം തുടങ്ങിയ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

ചായം നിറച്ച ബലൂണുകള്‍ക്ക് പകരം ചില സാമൂഹ്യ ദ്രോഹികള്‍ ശുക്ലം നിറച്ച്‌ ബലൂണെറിഞ്ഞ് ഹോളി ആഘോഷിച്ചെന്ന് എല്‍എസ്‌ആര്‍ കോളേജ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയുമായി. അതിനിടെയാണ് ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലെ മറ്റ് കോളുുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും സമാന പരാതികള്‍ ഉയര്‍ന്നത്.

തുടര്‍ന്ന് വനിത സെല്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇത് ഒറ്റപ്പെട്ട അനുഭവങ്ങളല്ലെന്നും ഒട്ടേറെ ഇരകളുണ്ടെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top