×

ഗവണ്‍മെന്റുകള്‍ ചെയ്തത് പിന്‍വലിക്കാന്‍ മറ്റൊരു തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന് കഴിയും- ത്രിപുര ഗവര്‍ണറും

തദഗട്ട റോയ്

തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിന്റെ ആഘോഷം അക്രമത്തിലൂടെയാണ് ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ കൊണ്ടാടുന്നത്. സിപിഐഎമ്മുകാരെ തെരഞ്ഞുപിടിച്ച്‌ അക്രമിച്ചും എല്ലാം തച്ചുതകര്‍ത്തും തീയിട്ടും ബിജെപി തനത് രീതിയില്‍ ആഘോഷം പൊടിപൊടിക്കുന്നു. അതിനിടയില്‍ അക്രമങ്ങളെ നിസ്സാരവത്കരിച്ച്‌ ഗവര്‍ണറും രംഗത്തെത്തി.

ലെനിന്റെ പ്രതിമ തകര്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇതുവെറും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ ചെയ്തികള്‍ മാത്രമാണെന്നാണ്. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ ചെയ്തത് പിന്‍വലിക്കാന്‍ മറ്റൊരു തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന് കഴിയും, തിരിച്ചും. ഇങ്ങനെയാണ് അദ്ദേഹം കുറിച്ചത്.

ഗവര്‍ണര്‍ ഇതിനെ ന്യായീകരിക്കുന്നത് നാണക്കേടാണെന്ന് സിപിഐഎം പറഞ്ഞു. ഗവര്‍ണറും ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകരും അക്രമത്തിന് അനുകൂലമാണെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളിലെ ബിജെപിയുടെ പ്രസിഡന്റായിരുന്നു തഥാഗതാ റോയ്. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. പിന്നീട് അരുണാചലിലെ ഗവര്‍ണറായി. പിന്നീടാണ് ത്രിപുരയിലേക്ക് വന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top