×

ഏഴു സീറ്റര്‍ സോലിയോയെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി.

പുതിയ ഏഴു സീറ്റര്‍ സോലിയോയുടെ ഉത്പാദനം 2018 സെപ്തംബര്‍ മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ ഏഴു സീറ്റര്‍ സോലിയോയെ ‘വാഗണ്‍ആര്‍’ എന്ന് വിളിക്കാനാണ് സാധ്യത.

ഹൈബ്രിഡ് പിന്തുണയോടെയുള്ള 1.2 ലിറ്റര്‍, നാലുസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സോലിയോയുടെ ജാപ്പനീസ് പതിപ്പില്‍. എഞ്ചിന് പരമാവധി 90 bhp കരുത്തും 118 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് മോഡലിലുള്ളതും. ഇന്‍ഡൊനീഷ്യയില്‍ വാഗണ്‍ ആര്‍ R3 എന്ന പേരില്‍ ഒരു സെവന്‍ സീറ്റര്‍ നേരത്തെ സുസുക്കി അവതരിപ്പിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top