×

സാംസങ് ഗ്യാലക്‌സി എസ്9 ഫോണുകള്‍ക്ക് എയര്‍ടെലില്‍ ഓഫര്‍

എയര്‍ടെലിന്റെ (എയര്‍ടെല്‍) ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഉചിതമായ പേയ്‌മെന്റ് ഓപ്ഷനുകളില്‍ സാംസങിന്റെ എസ്9, എസ്9 പ്ലസ് ശ്രേണി സ്മാര്‍ട്ട്‌ഫോണുകള്‍ ലഭിക്കും. കുറഞ്ഞ ഡൗണ്‍പേയ്‌മെന്റില്‍ പ്രതിമാസ തവണകളായി അടയ്ക്കാവുന്ന വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

9900 രൂപ ഡൗണ്‍പേയ്‌മെന്റില്‍ സാംസങ് ഗാലക്‌സി എസ്9 (64 ജിബി വേരിയന്റ്) എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാണ്. 2499 രൂപയുടെ 24 മാസ ഗഡുക്കളായി ബാക്കി തുക അടച്ചാല്‍ മതി. 80 ജിബി ഡാറ്റയുടെ (റോള്‍ ഓവര്‍ സൗകര്യത്തോടെ) പോസ്റ്റ് പെയ്ഡ് പ്ലാനും മാസ തവണകള്‍ക്കൊപ്പം ലഭിക്കും. അണ്‍ലിമിറ്റഡ് കോളും ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം മെമ്ബര്‍ഷിപ്പ്, എയര്‍ടെല്‍ സെക്യൂര്‍, എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക്ക് എന്നിവയുടെ വരിക്കാരും ആകാം.

എയര്‍ടെല്‍ ഇന്ത്യയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നെറ്റ്വര്‍ക്ക് എന്ന നിലയില്‍ സാംസങിന്റെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാക്കുന്നതിന്റെ ആവേശത്തിലാണെന്നും സൗകര്യപ്രദമായ രീതിയില്‍ അടച്ചു തീര്‍ക്കാവുന്ന വായ്പകളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതെന്നും ഉപഭോക്താക്കളെ ഈ അവസരം ഉപയോഗപ്പെടുത്താന്‍ ക്ഷണിക്കുകയാണെന്നും ഭാരതി എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ വാണി വെങ്കിടേഷ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top