×

ഏഴു മിനിറ്റില്‍നിന്ന് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ്; വാട്ട്സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയപരിധി വര്‍ധിപ്പിച്ചു

ഫെയ്സ്ബുക്ക് ഏറ്റെടുത്തതോടെ നിരവധി സവിശേഷതകളാണ് വാട്ട്സാപ്പ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു വാട്ട്സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സവിശേഷത. എന്നാല്‍ ആദ്യം ഇതിന്റെ സമയപരിധി ഒരു മിനിറ്റ് വരെയായിരുന്നു.ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥന പ്രകാരം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയ പരിധി ഏഴ് മിനിറ്റായി ഉയര്‍ത്തിയിരുന്നു.

എന്നാല്‍, നിലവിലെ ഏഴു മിനിറ്റില്‍നിന്ന് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് സമയമാക്കി വര്‍ധിപ്പിക്കാനാണ് വാട്ട്സാപ്പ് ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയുമായി സംബന്ധിച്ച വിവരം വഫീറ്റാ ഇന്‍ഫോയാണ് പുറത്ത് വിട്ടിരിക്കുന്നത്. വാട്ട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ല്‍ പുതിയ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. ഉടന്‍തന്നെ ആന്‍ഡ്രോയിഡ്, ഐഒഎസ് സ്റ്റേബിള്‍ പതിപ്പുകളിലേക്ക് പുതിയ അപ്ഡേറ്റ് എത്തമെന്നാണ് വിവരം.

2016 നവംബറിലാണ് സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം വാട്ട്സാപ്പ് അവതരിപ്പിച്ചത്. ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ഓപ്ഷനിലൂടെ നീക്കം ചെയ്യാന്‍ സാധിക്കും. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്ന വിവരം അയച്ച വ്യക്തിക്കും സ്വീകര്‍ത്താവിനും ലഭിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top