×

ത്രിരാഷ്ട്ര ട്വന്റി-20: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറുവിക്കറ്റ് ജയം

കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യക്ക് ആദ്യജയം. ആറു വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 139 റണ്‍സ് നേടിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അത് എട്ടു പന്ത് ബാക്കി മറികടക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 43 പന്തില്‍ നിന്ന് രണ്ടു സിക്സറുകളുടെയും അഞ്ച് ഫോറുകളുടേയും അകമ്ബടിയില്‍ ധവാന്‍ 55 റണ്‍സെടുത്തു.

മധ്യനിരയില്‍ 28 റണ്‍സെടുത്ത സുരേഷ് റെയ്നയുടെയും 27 എടുത്ത് പുറത്താകാതെ നിന്ന മനീഷ് പാണ്ഡ്യയുടേയും ബാറ്റിങ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു.

ത്രിരാഷ്ട്ര പരമ്ബരയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top