×

ത്രിരാഷ്ട്ര ട്വന്റി-20 പരമ്ബര :ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്ബരയില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. മത്സരത്തില്‍ ആദ്യജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ത്യ ആദ്യമത്സരത്തില്‍ അഞ്ച് വിക്കറ്റിന് ശ്രീലങ്കയോട് തോറ്റിരുന്നു. ടൂര്‍ണമെന്റിലെ ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണ് ഇന്നത്തേത്.

ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ശര്‍ദുള്‍ താക്കൂര്‍, ജയദേവ് ഉനദ്കദ്, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്

ബംഗ്ലാദേശ് ടീം- മഹമ്മദുള്ള (ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഇമ്രുള്‍ കയേസ്, മുഷ്ഫിഖര്‍ റഹിം, സാബിര്‍ റഹ്മാന്‍, മുസ്തഫീസര്‍ റഹ്മാന്‍, റുബെല്‍ ഹുസൈന്‍, തസ്കിന്‍ അഹമ്മദ്, അബു ഹൈഡര്‍, അബു ജയെദ്, ആരിഫല്‍ ഹഖ്, നസ്മുള്‍ ഇസ്ലാം, നൂറുല്‍ ഹസന്‍, മെഹിദി ഹസന്‍, ലിറ്റണ്‍ ദാസ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top