×

വരിക്കാശേരി മന; ആറേക്കര്‍ അന്ന്‌ വാങ്ങിയ വില കേട്ടാല്‍ ഞെട്ടും

മലയാള സിനിമ ലോകവുമായും ഏറെ അടുപ്പമുള്ള ഒറ്റപ്പാലത്തെ ആന ഉടമസ്ഥൻ കൂടിയായ വി.ഹരിദാസ് എന്ന ഹരിയേട്ടനാണ് മനയുടെ ഉടമസ്ഥൻ – ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിന് കീഴിലാണ് മനയുടെ സംരക്ഷണവും, നടത്തിപ്പും.ഹരിയേട്ടന്റെ സുഹൃത്തുക്കളും, വിശ്വസ്തരുമായ രണ്ട് മൂന്നു പേർ ട്രസ്റ്റ് മെമ്പർമാരാണ്. വരിക്കാശ്ശേരി മന കുടുംബക്കാർക്ക് ട്രസ്റ്റിൽ സ്ഥാനവും, നിശ്ചിത പങ്കാളിത്തവും നൽകിയിട്ടുണ്ട്. മനയെ സംബന്ധിച്ച് ആദ്യ വാക്കും, അവസാന വാക്കും ഹരിയേട്ടന്റെതാണ്.

അടുത്ത ദിവസം ഹരിയേട്ടനെ നേരിൽ കണ്ടപ്പോൾ മനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സത്യവസ്ഥ ചോദിച്ചു. പലരും ചോദിക്കുകയും, ആഗ്രഹിക്കുകയും ചെയ്ത വരിക്കാശേരി മന ഒരിക്കലും വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഹരിയേട്ടൻ വ്യക്തമാക്കി.ഞാൻ ജീവിച്ചിരിക്കുമ്പോൾ അതുണ്ടാവില്ല.” 300 വർഷം പഴക്കമുള്ള 6 ഏക്കറോളം സ്ഥലം അടങ്ങിയ മന അന്ന് ഒന്നര കോടി രൂപയ്ക്കാണ് വാങ്ങിയതെന്നും, ഇന്ന് എത്ര കോടി കിട്ടിയാലും വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഹരിയേട്ടൻ നിലപാട് വ്യക്തമാക്കി. മനിശ്ശേരി കർണ്ണൻ അടക്കം തലയെടുപ്പുള്ള ആറോളം ആനകളുടെ ഉടമസ്ഥൻ കൂടിയാണ് ഹരിയേട്ടൻ – കർണ്ണനെ പിന്നീട് മംഗലാംകുന്നിന് കൈമാറി. ജയറാമിനെ ആന മുതലാളിയാക്കിയതും ഹരിയേട്ടനാണ്.കന്നുപൂട്ട് മത്സരത്തിൽ ഏറെ കമ്പം പുലർത്തുന്ന ഹരിയേട്ടൻ സ്വന്തമായി ഇത്തരം മത്സരങ്ങൾ സ്വന്തം പാട മൈതാനത്ത് സംഘടിപ്പിച്ചിരുന്നു.മനിഗ്ഗിരിയിലെ പ്രമുഖ മായ വടക്കൂട്ട് തറവാട്ടിലെ കാരണവരാണ് ഹരിയേട്ടൻ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top